ഗുരുവായൂർ: ഗുരുവായൂരിലെ കലാ സാംസ്‌കാരിക സാമൂഹിക അദ്ധ്യാത്മിക രംഗങ്ങളിൽ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്ന മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശനെ ഷഷ്ട്യബ്ദപൂർത്തി ദിനത്തിൽ ഗുരുവായൂർ പൗരാവലി ആദരിച്ചു. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ കാക്കശ്ശേരി അദ്ധ്യക്ഷനായി. ഡോ. ടി.വി. ഗോപാലകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. ഡോ. കലാമണ്ഡലം ഗോപി ആശാൻ മംഗളപത്രം സമർപ്പിച്ചു. പെരുവനം കുട്ടൻ മാരാർ പൊന്നാട അണിയിച്ചു. മുൻ എം.എൽ.എ: കെ.വി. അബ്ദുൾ ഖാദർ, കെ.പി. ഉദയൻ, സി. ബിജുലാൽ, ടി.എൻ. മുരളി, മോഹനകൃഷ്ണൻ ഓടത്ത്, പി.ഐ. ആന്റോ, പി.എ. അരവിന്ദൻ, കീഴേടം രാമൻ നമ്പൂതിരി, സി. അനിൽകുമാർ, കെ. ദിവാകരൻ, എൻ. പ്രഭാകരൻ നായർ, അരവിന്ദൻ പല്ലത്ത്, ആർ. ജയകുമാർ, ഉണ്ണി ചൊവ്വല്ലൂർ, രാമകൃഷ്ണൻ ഇളയത്, സേതു തിരുവെങ്കിടം, ജി.വി. രാമനാഥയ്യർ, അഡ്വ. രവി ചങ്കത്ത്, കെ.കെ. ഗോവിന്ദദാസ്, വി.പി. ഉണ്ണിക്കൃഷ്ണൻ, ഒ.കെ.ആർ. മണികണ്ഠൻ, ആർ. രവികുമാർ, വി.പി. ആനന്ദൻ എന്നിവർ പ്രസംഗിച്ചു.