dcc

തൃശൂർ : പത്മജയുടെ ബി.ജെ.പി പ്രവേശനം ചർച്ച ചെയ്യാനായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരിന്റെ അദ്ധ്യക്ഷതയിൽ അടിയന്തര ജില്ലാ നേതൃയോഗം ചേർന്നു. സമാനമായ വെല്ലുവിളികളെയും അഗ്‌നിപരീക്ഷണങ്ങളെയും അതിജീവിച്ച കോൺഗ്രസ് ഈ സാഹചര്യത്തെയും മറികടക്കുമെന്നും അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ വ്യക്തമാക്കി. തൃശൂർ പാർലമെന്റ് തല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തേറമ്പിൽ. ടി.എൻ.പ്രതാപൻ എം.പി, വി.ടി.ബൽറാം, എം.പി.വിൻസെന്റ്, പി.എ.മാധവൻ, ടി.വി.ചന്ദ്രമോഹൻ, ഒ.അബ്ദുറഹ്മാൻ കുട്ടി, അനിൽ അക്കര, സുനിൽ അന്തിക്കാട്, സി.സി.ശ്രീകുമാർ, ജോൺ ഡാനിയേൽ, എൻ.കെ.സുധീർ, സി.ഒ.ജേക്കബ്, ഐ.പി.പോൾ, ജോസഫ് ടാജറ്റ്, നിജി ജസ്റ്റിൻ, കെ.വി.ദാസൻ, കെ.എഫ്.ഡൊമിനിക്, കെ.ഗോപാലകൃഷ്ണൻ, ടി.എം.രാജീവ് കെ.എച്ച്.ഉസ്മാൻ ഖാൻ എന്നിവർ സംസാരിച്ചു.