daniel

തൃശൂർ: തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിക്ക് ധൈര്യമില്ലാത്തതിനാലാണ് പത്മജയെ ചാക്കിലാക്കിയതെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു. മോദിയുടെ കൊട്ടിഘോഷിക്കപ്പെട്ട പ്രതിച്ഛായയിൽ പോലും വിശ്വാസമില്ലാത്തതിനാൽ കോൺഗ്രസിന്റെയും കരുണാകരന്റെയും രാഷ്ട്രീയപൈതൃകം ദുരുപയോഗം ചെയ്യാമെന്നാണ് വ്യാമോഹം. കോൺഗ്രസിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ മുറ്റത്ത് നിന്ന് കട്ടെടുത്ത പൊട്ടും പൊടിയും വച്ച് കേരളത്തിൽ കോട്ട കെട്ടാമെന്ന് ബി.ജെ.പി വ്യാമോഹിക്കേണ്ട. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനം കോൺഗ്രസിനെയോ യു.ഡി.എഫിനെയോ യാതൊരു തരത്തിലും ബാധിക്കില്ല. എൻ.ഡി.എ മനക്കോട്ട കെട്ടുന്ന തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.മുരളീധരൻ എത്തുന്നതോടെ ബി.ജെ.പി സ്ഥാനാർത്ഥി കൂടുതൽ അപ്രസക്തനാകുമെന്നും അദ്ദേഹം പറഞ്ഞു.