
തൃശൂർ: 'ചിത്രയോഗം' എന്ന പേരിൽ വിയ്യൂർ ജില്ലാ ജയിലിൽ സംഘടിപ്പിച്ച മഹാകവി വള്ളത്തോൾ അനുസ്മരണ പരിപാടിയിൽ മഹാകവിയുടെ കാവ്യപ്രപഞ്ചം ഉൾപ്പെടെ 80 പുസ്തകങ്ങൾ (ഏകദേശം 20,000 രൂപ മുഖവിലയുള്ളത്) ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് വള്ളത്തോളിന്റെ മകന്റെ മകൻ രവീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. സൂപ്രണ്ട് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
റീജ്യണൽ വെൽഫയർ ഓഫീസർ ടി.ജി.സന്തോഷ് മുഖ്യാതിഥിയായി. വള്ളത്തോൾ കൃതികൾ മിക്കവാറും എല്ലാം ഔട്ട് ഒഫ് പ്രിന്റ് ആണെന്നും റോയൽറ്റി തുക മുഴുവൻ മഹാകവിയുടെ കൃതികൾ സർവകലാശാല ലൈബ്രറികളിൽ ലഭ്യമാക്കാനാണ് വിനിയോഗിക്കുന്നതെന്നും രവീന്ദ്രനാഥ് കൂട്ടിച്ചേർത്തു. വെൽഫയർ ഓഫീസർ സാജി സൈമൺ, സി.എം.രജീഷ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.