
തൃശൂർ: മതിലകം കളരിപ്പറമ്പ് വായനശാല ഏർപ്പെടുത്തിയ പ്രൊഫ.എം.എൻ.വിജയൻ പുരസ്‌കാരം കവി പി.എൻ.ഗോപീകൃഷ്ണന്. കെ.സച്ചിദാനന്ദൻ ചെയർമാനും ആലങ്കോട് ലീലാകൃഷ്ണൻ, രേണു രാമനാഥൻ, സോമൻ താമരക്കുളം തുടങ്ങിയവർ അംഗങ്ങളുമായ ജൂറിയാണ് തെരഞ്ഞെടുത്തത്. 50,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഏപ്രിൽ ആദ്യവാരം സമ്മാനിക്കും.