
തൃശൂർ : ജില്ലാപഞ്ചായത്തിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന വിജ്ഞാൻസാഗർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 10 വരെയുള്ള ക്ലാസിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്ധ്യവേനലവധിക്കാലത്ത് 20 ദിവസം നീളുന്ന ശാസ്ത്രക്യാമ്പ് സംഘടിപ്പിക്കും. ആദ്യബാച്ച് ഏപ്രിൽ രണ്ടിനും രണ്ടാം ബാച്ച് മേയ് രണ്ടിനും ആരംഭിക്കും. രാവിലെ ഒമ്പതര മുതൽ വൈകിട്ട് മൂന്നര വരെയാണ് ക്യാമ്പ്. ശാസ്ത്രജ്ഞർ, പ്രൊഫസർമാർ, വിവിധ മേഖലകളിലെ വിദഗ്ദ്ധർ എന്നിവരാണ് ക്ളാസ് നയിക്കുക. ഫയർഫോഴ്സ് അക്കാഡമി, കേരള വനഗവേഷണകേന്ദ്രം, പൊലീസ് അക്കാഡമി തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിക്കാനവസരമുണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ് എന്നീ പരീക്ഷണശാലകളാണ് ഒരുക്കിയിരിക്കുന്നത്. ഫീസ് 3,000 രൂപയാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. ഫോൺ : 04872330800, 9447527301.