s-gopy
കാഞ്ഞാണി തൃക്കുന്നത്ത് മഹാദേവക്ഷേത്ര സന്നിധിയിലെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്‌ഗോപി.

അന്തിക്കാട്: തൃശൂർ ലോക്സഭാ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്‌ഗോപി അനുഗ്രഹംതേടി കാഞ്ഞാണി തൃക്കുന്നത്ത് മഹാദേവ മഹാവിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി. അമ്മമാരും യുവതികളും കുട്ടികളും പുഷ്പാഭിഷേകം നടത്തി സുരേഷ്‌ഗോപിയെ ക്ഷേത്ര സന്നിധിയിലേക്ക് ആനയിച്ചു. ക്ഷേത്രനടയിൽ ഉത്സവാഘോഷ കമ്മിറ്റി രക്ഷാധികാരികളായ മങ്കോര് ഉണ്ണിക്കൃഷ്ണൻ, പി.യു. ദിവാകരൻ, വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, സെക്രട്ടറി ഐ.കെ. രാജൻ, എം.എസ്. പ്രദീപ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രസിഡന്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ ഹാരാർപ്പണം നൽകി സ്വീകരിച്ചു. ക്ഷേത്രം മേൽശാന്തി പഴങ്ങാപ്പറമ്പ് മുരളി മഹാദേവന്റെ നിവേദ്യ പ്രസാദം നൽകി സുരേഷ്‌ഗോപിയെ ആശീർവദിച്ചു. ക്ഷേത്ര തന്ത്രിമാരായ പഴങ്ങാപ്പറമ്പ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, വടക്കേടത്ത് താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ, വൈസ് പ്രസിഡന്റ് സുജയ്‌സേനൻ, മണലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. ധനീഷ്, ജന.സെക്രട്ടറിമാരായ മനോജ് മാനിന, സന്തോഷ് പണിക്കശ്ശേരി, മണലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈജു ഇയ്യാനി, സെക്രട്ടറി ബിജു, സുധീർ പൊറ്റെക്കാട്ട്, സി.എസ്. അനിൽകുമാർ, പ്രദീപ്, ഗിരീഷ് കുമാർ എന്നിവർ സുരേഷ്‌ഗോപിയോടൊപ്പമുണ്ടായിരുന്നു.