
തൃശൂർ: ഗുരുവായൂരിൽ തൊഴാൻ പോയ കരുണാകരനെ തടഞ്ഞവരാണ് ബി.ജെ.പിക്കാരെന്നും പത്മജയുടെ വരവ് സുരേഷ് ഗോപിക്ക് ഗുണം ചെയ്യില്ലെന്നും കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ. കരുണാകരൻ പാർട്ടി വിട്ടപ്പോൾ അടിയുറച്ച കോൺഗ്രസുകാരി എന്നു പറഞ്ഞ ആളാണ് പത്മജ. പത്മജയുടെ നീക്കം ഞെട്ടിച്ചു. പക്ഷേ, അതൊന്നും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കില്ല. രാജ്യത്തെ പല നേതാക്കളും പാർട്ടി മാറിയിട്ടുണ്ട്. ആർക്കും എവിടെയും പോകാമെന്ന പ്രതിഭാസമാണ് വന്നിട്ടുള്ളത്. പദവിക്കും അധികാരത്തിനുമായി നടക്കുന്ന വിലപേശലാണിത്. പദവിക്കായി പാർട്ടി മാറുന്ന രോഗം കോൺഗ്രസിന് പിടിപെട്ടതിൽ സങ്കടമുണ്ട്. ജനാധിപത്യം അപകടത്തിലാകുന്നതിൽ ആശങ്കയുണ്ടെന്നും തേറമ്പിൽ വ്യക്തമാക്കി.