gopal

മാള: മാള ഗുരുധർമ്മം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് മാള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ശ്രീനാരായണ ഗുരുവിന്റെ സർവമത സമ്മേളനത്തിന്റെ ഒരു നൂറ്റാണ്ട് എന്ന വിഷയത്തിൽ സെമിനാറും വൈകിട്ട് 2 ന് ശ്രീനാരായണ ഗുരുധർമ്മം ട്രസ്റ്റിന്റെ വിശേഷാൽ പൊതുയോഗവും നടക്കും. സെമിനാർ ആർ.ജെ.ഡി കേരളഘടകം അദ്ധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റ് ചെയർമാൻ പി.കെ.സുധീഷ് ബാബു അദ്ധ്യക്ഷനാകും. നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ.ജി.മോഹൻ ഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ഡോ.അമൽ സി.രാജൻ, സുദേഷ് എം.രഘു, പി.കെ.സാബു, വി.എസ്.കർണൽ സിംഗ് എന്നിവർ പങ്കെടുക്കും.