katunilkunu
ശ്രീകോവിലില്‍ കയറി ഭഗവാന് അഭിഷേകം ചെയ്യാന്‍ ഭക്തര്‍ കാത്തു നില്‍ക്കുന്നു.

മറ്റത്തൂർ: വ്രതനിഷ്ഠയോടെ നൂറുകണക്കിനാളുകൾ ജാതി-മത ഭേതമില്ലാതെ ഒമ്പതുങ്ങൽ കൈലാസ ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ കയറി ശിവ ഭഗവാന് സ്വയം അഭിഷേകം ചെയ്ത് സായൂജ്യം നേടി. ശിവരാത്രി നാളിൽ മാത്രമാണ് ശ്രീകോവിലിൽ കയറി അഭിഷേകം നടത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. നൂറുകണക്കിനാളുകൾ ശിവ ഭഗവാന് അഭിഷേകം ചെയ്തത്. ക്ഷേത്രത്തിൽ മഹാഗണപതി ഹോമം, മഹാ മൃതുഞ്ജയഹോമം, അലങ്കാര പൂജ, കലശാഭിഷേകം, അന്നദാനം,ദീപാരാധന ,ചതുർയാമപൂജകൾ എന്നിവയും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഡോ. കാരുമാത്ര വിജയൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.