
വടക്കാഞ്ചേരി : അണികളിൽ ആവേശമുണർത്തി ആലത്തൂർ ലോക്‌സഭാ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണന്റെ റോഡ് ഷോ. രാവിലെ തോളൂരിൽ നിന്നാരംഭിച്ച കെ.രാധാകൃഷ്ണന്റെ പര്യടനം പൊന്നൂർ, കൈപ്പറമ്പ്, പേരാമംഗലം, ചിറ്റിലപ്പിള്ളി, അടാട്ട്, കൊട്ടേക്കാട്, കോലഴി, പൂമല, മുളങ്കുന്നത്തുകാവ്, വരടിയം, അവണൂർ, മുണ്ടത്തിക്കോട്, അത്താണി, വടക്കാഞ്ചേരി എന്നിവിടങ്ങളിലൂടെ പര്യടനം പൂർത്തിയാക്കി. ശേഷം ഓട്ടുപാറയിൽ നടന്ന റോഡ് ഷോയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണൻ തെക്കുംകരയിൽ പര്യടനം നടത്തി. നിരവധി പ്രവർത്തകരുടെയും ഇരുചക്ര വാഹനങ്ങളുടെയും വടക്കാഞ്ചേരിയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഓട്ടുപാറയിൽ സമാപിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ എന്നിവരും രാധാകൃഷ്ണനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു