jan

തൃശൂർ: തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാൻ കൂർക്കഞ്ചേരി ഓഫീസിൽ നടത്തിയ വനിതാ ദിനാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൻസ്ഥാൻ ഡയറക്ടർ സുധ സോളമൻ അദ്ധ്യക്ഷയായി.

വ്യവസായ സംരംഭകർക്കുള്ള ഇ.ഡി.പി ക്ലാസിന്റെ മുഖ്യാവതരണം റിട്ട. അസി. വ്യവസായ ഓഫീസർ അജിത് കുമാർ നിർവഹിച്ചു. ജെ.എസ്.എസ് അദ്ധ്യാപകരെയും വ്യവസായ സംരംഭകരെയും ആദരിച്ചു. സർട്ടിഫിക്കറ്റ് വിതരണവും പ്രദർശന വിപണനമേളയും നടന്നു. ലീന, സഖി ടി.കെ, ദീപ ഒ.വി എന്നിവർ പ്രസംഗിച്ചു.