bali
ചാലക്കുടി- കൂടപ്പുഴ ആറാട്ടുകടവിൽ നടന്ന ബലിതർപ്പണം

ചാലക്കുടി: മഹാ ശിവരാത്രിയോടനുബന്ധിച്ച് കൂടപ്പുഴ ആറാട്ട് കടവിൽ പിതൃസ്മരണയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. ശിവ-
വിഷ്ണു ക്ഷേത്രത്തിലെ ആഘോഷ ചടങ്ങുകളുടെ ഭാഗമായിരുന്നു പിതൃതർപ്പണം. ശനിയാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ബലിയിടൽ കർമ്മങ്ങൾ രാവിലെ 11 മണി വരെ നീണ്ടു. പുഴത്തീരത്ത് പ്രത്യേകം ഒരുക്കിയ പന്തലുകളിൽ വിവിധ ക്ഷേത്രങ്ങളിലെ ശാന്തിമാരായിരുന്നു ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. ബലി തർപ്പണത്തിന് ഇക്കുറി പതിവിൽക്കഴിഞ്ഞ ജനത്തിരക്ക് അനുഭവപ്പെട്ടു. കൂടപ്പുഴ എൻ.എസ്.എസ് കരയോഗം പ്രവർത്തകരാണ് ആഘോഷം സംഘടിപ്പിച്ചത്. ചാലക്കുടി അഗ്‌നിശമന വിഭാഗവും നിരവധി പൊലീസുകാരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.