തൃശൂർ: സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദനയും മറ്റ് പ്രമുഖരെയും സന്ദർശിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിലും സന്ദർശിച്ചു. വിൽവട്ടത്ത് എം.ആർ. ഗിരീഷ്‌കുമാറിന്റെ മൂന്നാം ചരമവാർഷിക ദിനാചരണ പരിപാടിയിൽ പ്രസംഗിച്ചു.
ചേറൂർ സെന്റ് ജോസഫ് കോൺവെന്റ്, രാമവർമപുരം ക്രിസ്തു വില്ല പുവർ ഹോംസ്, രാമവർമപുരത്തെ സാമൂഹികനീതി വകുപ്പിന്റെ ആശാഭവൻ, വില്ലടത്ത് മിൽമ പ്ലാന്റ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി പ്രദേശത്തെ ഓട്ടോത്തൊഴിലാളികളുടെ സ്വീകരണവും ഏറ്റുവാങ്ങി. തുടർന്ന് വിൽവട്ടം മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. കുറ്റമുക്ക് ഖാദി ഇന്ത്യ തൊഴിലാളികളെ സന്ദർശിച്ചു.
ഉച്ചയ്ക്ക് കുട്ടനെല്ലൂർ സെന്റ് ജൂഡ് റോമൻ കാത്തലിക് ലാറ്റിൻ പള്ളി, സെന്റ് മേരിസ് മൈനർ സെമിനാരി മഡോണ നഗർ, കാച്ചേരി തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശിച്ചു. നെല്ലങ്കര കോളനിയിൽ സ്വീകരണം ലഭിച്ചു. കാളത്തോട് ജുമാ മസ്ജിദിൽ ഉസ്താദ് അഷറഫ് അഷറഫി പൊന്നാട അണിയിച്ച് സ്വീകരിച്ചു. വടൂക്കര ഓൾഡ് ഏജ് ഹോം, മറിയം ത്രേസ്യ കോൺവെന്റ്, പുല്ലഴി സിസ്റ്റേഴ്‌സ് ഒഫ് സെന്റ് പീറ്റർ ക്ലാവർ കോൺവെന്റ് എന്നിവിടങ്ങളിലും സന്ദർശിച്ചു.