tomyas

തൃശൂർ: ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ ഫുൾ അക്രെഡിറ്റേഷനുള്ള ടോംയാസ് പരസ്യ ഏജൻസിയുടെ പാലക്കാട് ശാഖയുടെ രജതജൂബിലി ആഘോഷം ഉടമയും ചീഫ് എക്‌സിക്യൂട്ടിവുമായ തോമസ് പാവറട്ടി ഉദ്ഘാടനം ചെയ്തു. മേട്ടുപ്പാളയം സ്ട്രീറ്റിലെ ടോംയാസിന്റെ സ്വന്തം കെട്ടിടമായ 'നിതീഷ് ഭവനി'ൽ നടന്ന ചടങ്ങിൽ മുൻ ആർട്ട് ഡയറക്ടറും തൃശൂർ ഗവ. ഫൈൻ ആർട്‌സ് കോളേജിലെ അദ്ധ്യാപകനുമായ പ്രൊഫ. വിനോദ് കണ്ണേരിയെ ആദരിച്ചു. ക്രിയേറ്റീവ് ഡയറക്ടർ ഷെല്ലി പോൾ, സീനിയർ ബ്രാഞ്ച് മാനേജർ എ. മുരളികൃഷ്ണൻ, അസി.മാനേജർ യു.എം. ജിതിൻ കൃഷ്ണൻ, കൊച്ചി ബ്രാഞ്ച് സീനിയർ മാനേജർ കെ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.