തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പൂങ്കുന്നം മുരളീമന്ദിരത്തിൽ അച്ഛന്റെയും അമ്മയുടെയും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എം.പി, എം.പി. വിൻസെന്റ്, ഒ. അബ്ദുറഹ്മാൻ കുട്ടി, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജൻ പല്ലൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, കെ. ഗോപാലകൃഷ്ണൻ, ബൈജു വർഗീസ്, ടി.എം. ചന്ദ്രൻ, കെ.എഫ്. ഡൊമിനിക്, സെബി കൊടിയൻ, എം.എൽ. ബേബി, കെ.പി. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.