1
ഉത്രാളിക്കാവ് ക്ഷേത്രം കോമരം പൂജിച്ച വസ്ത്രം ഭക്തർക്ക് കൈമാറുന്നു.


വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന്റെ സമാപനചടങ്ങുകളുടെ ഭാഗമായി കുമരനെല്ലൂർ ദേശത്തിന്റെ നിറമാലയും ചുറ്റുവിളക്കും ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രം കോമരം പള്ളിയത്ത് മാധവൻ നായർ മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ പാഞ്ഞാൽ സനീഷിന്റെ നേതൃത്വത്തിൽ മേളം,തായമ്പക എന്നിവയുമുണ്ടായി. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ് എ.കെ. സതീഷ്‌കുമാർ, സെക്രട്ടറി പി. എ.വിപിൻ, കെ.ബാലകൃഷ്ണൻ, കെ.ആർ.രമേഷ്, വിജയൻ പൂണോത്ത്,ശിവശങ്കരൻ,കെ. ശ്രീനാഥ് പുഴങ്കര എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.