ചേലക്കര: കൊടുംചൂടിനെയും കൂസാതെ ചേലക്കരയിൽ ആലത്തൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പദയാത്ര. ഇന്നലെ രാവിലെ തിരുവില്വാമലയിൽ നിന്ന് ആരംഭിച്ച പദയാത്രയിൽ മുതിർന്ന കോൺഗ്രസ് നേതാവ് വേണുഗോപാലമേനോൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം. അനീഷിന് പതാക അശോകൻ കുന്നത്ത്, ടി.എം. കൃഷ്ണൻ, സുലൈമാൻ, രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, പി.കെ. മുരളീധരൻ, ശശിധരൻ, കെ. പത്മജ, ഉദയൻ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. തിരുവില്വാമലയിൽ നിന്ന് ആരംഭിച്ച് പഴയന്നൂരും തുടർന്ന് ചേലക്കരയിലും എത്തിയാണ് സമാപിച്ചത്. ചേലക്കരയിൽ നടന്ന റോഡ് ഷോയിൽ നൂറ് കണക്കിന് പ്രവർത്തകർ അണിചേർന്നു. ഇന്നലെ രാവിലെ എട്ടിന് ചിറ്റൂരിൽ മുതിർന്ന നേതാവ് കെ. അച്യുതനെ വീട്ടിൽ സന്ദർശിച്ചു. തുടർന്ന് ചിറ്റൂർക്കാവിൽ തൊഴുതശേഷമാണ് പര്യടനം ആരംഭിച്ചത്. 2019ലെ തിരഞ്ഞെടുപ്പിലും ചിറ്റൂരിൽ നിന്നാണ് രമ്യ ഹരിദാസിന്റെ പര്യടനം തുടങ്ങിയത്.