കൊടുങ്ങല്ലൂർ: ലോക വനിതാദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവും ജീവിതവിജയവും നേടിയ വനിതാരത്‌നങ്ങളെ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. യൂണിയൻ ഹാളിൽ നടന്ന യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ അദ്ധ്യക്ഷയായി. മിത്ര മെഡിക്കൽ സെന്റർ ഫിസിഷ്യൻ ഡോ. സജിത് എൻ. വിജയൻ ഭദ്രദീപം പ്രകാശിപ്പിച്ചു. യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ, കൺവീനർ പി.കെ. പ്രസന്നൻ, കെ.എച്ച്. ബിന്നി, ഷിയ വിക്രമാദിത്യൻ, ഷീജ അജിതൻ, അല്ലി പ്രദീപ്, എം.കെ. തിലകൻ തുടങ്ങിയവർ പ്രസംഗിച്ചു. രൂപ സുലഭ, ജലജ സജീവ്, ഷാനി വിനോദ്, പ്രേമലത ബാബു, രതി ഉണ്ണിക്കൃഷ്ണൻ, മഞ്ജു ഉണ്ണിക്കൃഷ്ണൻ, രസ്‌ന ബൈജു, സരസ്വതി വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
വനിതാദിനാഘോഷ ചടങ്ങുകൾക്ക് മുമ്പായി പ്രതിമാസ ചതയദിന പ്രഭാഷണത്തിന്റ ഭാഗമായി ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും പ്രഭാഷണവും നടന്നു.