തൃശൂർ: കോർപറേഷന്റെ മൂന്ന് പ്രധാന പദ്ധതികളുടെ സമർപ്പണം ഇന്ന് നടക്കം. ആർദ്രം മിഷന്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചെലവ് ചെയ്ത് ലാബ്, ഫാർമസി, ഒബ്സർവേഷൻ റൂം ഉൾപ്പെടെ അത്യാധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ഒ.പി. കെട്ടിടം, കണിമംഗലം റെയിൽവേ മേൽപ്പാലം മുതൽ പനമുക്ക് വരെ പൂർത്തീകരിച്ച ബി.എം.ബി.സി. റോഡ് എന്നിവയുടെ ഉദ്ഘാടനവും ഇന്ന് നടക്കും. കെട്ടിടോദ്ഘാടനം രാവിലെ 11നും റോഡ് ഉദ്ഘാടനം 12നും മന്ത്രി കെ. രാജൻ നിർവഹിക്കും.