1

തൃശൂർ: ലോകാരോഗ്യ സംഘടനയുടെ സഹായക ഉപകരണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം 11 ന് ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനാകും. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളായ മിസ് പെയ്ഡൻ, ഡോ. താഷി ടോബ്‌ഗേ എന്നിവർ സംബന്ധിക്കും. പരിശീലന പരിപാടിയുടെ പാഠാവലി മലയാളത്തിൽ തയാറാക്കുന്നതിന്റെ ചുമതല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന് (നിപ്മർ) ആണ്. ഇന്ത്യൻ ഭാഷകളിൽ മലയാളത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ തന്നെ ആദ്യ പഞ്ചായത്താണ് ആളൂർ.