1

തൃശൂർ: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴിയുള്ള പബ്ലിക് ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ആയുഷ് മിഷൻ ഹോമിയോ ഫാർമസ്റ്റിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: സി.സി.പി/ എൻ.സി.പി/ തത്തുല്യം. പ്രതിമാസ വേതനം: 14,700 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്. രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മാർച്ച് 11ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയും സഹിതം പങ്കെടുക്കണം. ഫോൺ: 0487 2939190.