ch
ആറാട്ടുപുഴയിലെ നവീകരിച്ച തേവർത്തറയുടെ സമർപ്പണോദ്ഘാടനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഭദ്രദീപം തെളിക്കുന്നു.

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ ചമയങ്ങളും മറ്റും ഒരുക്കി വയ്ക്കുന്നതും തേവർക്കുള്ള ദ്രവ്യ സമർപ്പണം നടക്കുന്നതുമായ ആറാട്ടുപുഴയിലെ നവീകരിച്ച തേവർത്തറയുടെ സമർപ്പണോദ്ഘാടനം പെരിങ്ങോട്ടുകര കാനാടിക്കാവ് ക്ഷേത്രം മഠാധിപതി ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമികൾ നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഭദ്രദീപം തെളിച്ചു. ബോർഡ് അംഗം എം.ബി. മുരളീധരൻ അദ്ധ്യക്ഷനായി. ബോർഡ് അംഗം പ്രേംരാജ് ചൂണ്ടലാത്ത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉപഹാരം ഡോ. കെ.കെ വിഷ്ണു ഭാരതിയ സ്വാമിക്ക് സമ്മാനിച്ചു. തറയുടെ നിർമ്മാണം നടത്തിയ തൃപ്രയാർ ക്രിയേറ്റീവ് ബിൽഡേഴ്‌സിന്റെ ശ്രീകാന്തിനെ ആദരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, ആറാട്ടുപുഴ പൂരം കോ-ഓർഡിനേറ്റർ എം. രാജേന്ദ്രൻ, തൃപ്രയാർ ക്ഷേത്രം ഊരാളൻ ഡോ. പി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, പഞ്ചായത്ത് അംഗം കെ. രവീന്ദ്രനാഥ്, പെരുവനം-ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കെ. രാജീവ് മേനോൻ, ദേവസംഗമ സമിതി പ്രസിഡന്റ് എ.എ. കുമാരൻ, പെരുവനം സതീശൻ മാരാർ, തൃപ്രയാർ ദേവസ്വം മാനേജർ സുരേഷ് കുമാർ, റവന്യൂ ഇൻസ്‌പെക്ടർ കെ.വി. വിനിത, യു. അനിൽകുമാർ, കെ. രഘുനന്ദനൻ, സി. സുധാകരൻ എന്നിവർ പ്രസംഗിച്ചു.