പാവറട്ടി: മുല്ലശ്ശേരി സ്വദേശി പി.ആർ. മുകന്ദന്റെ സനാതന ധർമ്മത്തെക്കുറിച്ചുള്ള 'റീ ഇൻവെന്റിംഗ് സനാതന ധർമ്മ' എന്ന ഇംഗ്ലീഷ് പുസ്തകം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് നൽകി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പ്രകാശനം ചെയ്തു. ശിവഗിരി ആശ്രമത്തിൽ നടന്ന ചടങ്ങിലാണ് പ്രകാശനം. ന്യൂ ഡൽഹിയിലെ ഓതർ പ്രസ് ഗ്രൂപ്പാണ് പ്രസാധകർ. നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പുസ്തകം. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ആമുഖവും പ്രൊഫ. എസ്.ആർ.ഭട്ട്, ഡോ. ബൽറാം സിംഗ്, സെബാസ്റ്റ്യൻ വെളശ്ശേരി തുടങ്ങിയവർ അവലോകനം ചെയ്ത പുസ്തകത്തിന്റെ അവതാരിക എഴുതിയത് ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ ചീഫ് ഫെല്ലോ ഡോ. ഗോപിനാഥ പിള്ളയാണ്.