ഗുരുവായൂർ: കണ്ണന്റെ അനുഗ്രഹം തേടി യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ അഞ്ചോടെയായിരുന്നു ക്ഷേത്രദർശനം. സോപാനപ്പടിയിൽ കാണിക്ക അർപ്പിച്ച് തൊഴുതശേഷം ഉപദേവൻമാരെയും തൊഴുതാണ് ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. കോൺഗ്രസ് നേതാക്കളായ ടി.എസ്. അജിത്, പാലിയത്ത് ശിവൻ എന്നിവർ അനുഗമിച്ചു. മമ്മിയൂർ മഹാദേവ ക്ഷേത്രം, നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും കെ. മുരളീധരൻ ദർശനം നടത്തി.