തൃപ്രയാർ: വലപ്പാട് പഞ്ചായത്തിൽ എൻ.ഡി.എ തൃശൂർ മണ്ഡലം സ്ഥാനാർത്ഥി സുരേഷ് ഗോപി സന്ദർശിച്ചു. ഞായറാഴ്ച രാവിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രദർശനം നടത്തിയായിരുന്നു സുരേഷ്‌ഗോപിയുടെ നാട്ടിക നിയോജക മണ്ഡലത്തിലെ സന്ദർശനം. എടമുട്ടം പാലപ്പെട്ടി ക്ഷേത്രത്തിലും സുരേഷ് ഗോപി സന്ദർശിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെയും മത്സ്യതൊഴിലാളികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് നാട്ടികയിൽ എസ്.എൻ.ഡി.പി പ്രവർത്തകസംഗമത്തിൽ പങ്കെടുത്ത സുരേഷ് ഗോപി വൈമാളിൽ സെൽഫി പോയിന്റും നടത്തി. എല്ലായിടത്തും വൻ ജനപങ്കാളിത്തമായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ സുരേഷ് ഗോപിയെ കാണാൻ തടിച്ചുകൂടി. തളിക്കുളം ചേർക്കരയിലെ ബൂത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടന വേളയിൽ തടിച്ചുകൂടിയ അമ്മമാർ സുരേഷ് ഗോപിയുടെ വിജയം സുനിശ്ചിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.