അന്തിക്കാട്: എൻ.ഡി.എ ചൂരക്കോട് മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം തൃശൂർ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി നിർവഹിച്ചു. മഹിളാമോർച്ച അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസീത കൃഷ്ണകുമാർ, ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജു പള്ളിയിൽ, ബൂത്ത് പ്രസിഡന്റ് ജയേന്ദ്രൻ, പഞ്ചായത്ത് ജന.സെക്രട്ടറി ബിബിൻ ദാസ് കൂട്ടാല എന്നിവരുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പുളിക്കത്തറ സുരേഷ് ഗോപിയെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ഝാൻസി തുടങ്ങിയവർ സുരേഷ് ഗോപിയോടൊപ്പമുണ്ടായിരുന്നു.