കൊടുങ്ങല്ലൂർ : രോഗം ബാധിച്ച് കിടപ്പിലായവർക്ക് സാന്ത്വന പരിചരണം നൽകുന്നതിനും അപകടം, സ്‌ട്രോക്ക്, ചലന ശേഷി പരിമിത പ്പെട്ടവർക്ക് ഫിസിയോതെറാപ്പി സേവനം നൽകുന്നതിനും ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ സെന്റർ ഒരുക്കുന്ന 'ഹോസ്പീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തി. അയ്യാരിൽ ചെളുക്കയിൽ ഫാമിലി ആൽഫയ്ക്ക് എറിയാട് സൗജന്യമായി നൽകിയ 17.6 സെന്റ് സ്ഥലത്താണ് 7100 ചതുരശ്ര അടി വിസ്തൃതിയിൽ ഗ്രൗണ്ട് ഫ്‌ളോറും മുകളിൽ രണ്ടു നിലകളുമായി കെട്ടിടം ഒരുക്കുന്നത്. ആൽഫ രക്ഷാധികാരി കെ.എ. മുഹമ്മദ് സലീം കുഞ്ഞുമാക്കചാലിൽ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് കെ.എ. കദീജാബി അദ്ധ്യക്ഷയായി. ഇ.ടി. ടൈസൺ എം.എൽ.എ മുഖ്യാതിഥിയായി. കെ.പി. രാജൻ, നിഷ അജിതൻ, സുഗത ശശിധരൻ, സ്‌നേഹലത, സുരേഷ് ശ്രീധരൻ, ഡോ. ജോസ് ബാബു, മൊഹ്‌സിൻ, അഡ്വ. സക്കീർ ഹുസൈൻ, ഇ.വി. രമേശൻ, സി.എസ്. തിലകൻ എന്നിവർ സംസാരിച്ചു.