മാള: എൽ.ഡി.എഫ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന് വൈകിട്ട് 4ന് മാള മാളിയേക്കൽ ഗാർഡൻസിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.രാജീവ് ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി പ്രൊഫ. സി.രവീന്ദ്രനാഥ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, യു.പി. ജോസഫ്, പി.കെ. ഡേവിസ്, വി.ആർ. സുനിൽകുമാർ എം.എൽ.എ, കെ.സി. വർഗീസ്, വേണു വെണ്ണറ, ജോർജ് നെല്ലിശ്ശേരി, ക്ലിഫി കളപ്പറമ്പത്ത്, ശിവൻ കാരിയത്ത്, ബിനിൽ പ്രതാപൻ, ജോസ് കുരിശിൽ, അഡ്വ. ടി.പി. അരുൺ മേനോൻ, എം. രാജേഷ്, ടി. ശശിധരൻ, ടി.കെ. സന്തോഷ്, കെ.ആർ. ജൈത്രൻ, കെ.വി. വസന്തകുമാർ, കെ.ജി. ശിവാനന്ദൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും.