തൃശൂർ: യു.ഡി.എഫ് തൃശൂർ ലോക്‌സഭാ മണ്ഡലം കൺവെൻഷൻ ടൗൺ ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി കെ. മുരളീധരൻ എം.പി, ടി.എൻ. പ്രതാപൻ എം.പി, ജെബി മേത്തർ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, അബ്ദുൾ റഹ്മാൻ രണ്ടത്താണി, സി.എച്ച്. റഷീദ്, തേറമ്പിൽ രാമകൃഷ്ണൻ, അഡ്വ. തോമസ് ഉണ്ണിയാടൻ, സലിം. പി. മാത്യു, സി.എ. മുഹമ്മദ് റഷീദ്, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, ജോസഫ് ടാജറ്റ്, എം.പി. ജോബി, ജോൺ ഡാനിയേൽ, പി.ആർ.എൻ. നമ്പീശൻ, എ. പ്രസാദ്, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, സുനിൽ അന്തിക്കാട്, എം.പി. ജാക്‌സൺ, മനോജ് ചിറ്റിലപ്പിള്ളി, കെ.എൻ. പുഷ്പംഗദൻ, ഒ. അബ്ദുൾ റഹ്മാൻ കുട്ടി, പി.എ. മാധവൻ, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ, പി.എം. അമീർ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, റോയ് പെരിഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നൂറുകണക്കിന് പേർ അണിനിരന്ന കാവടി, വാദ്യമേളങ്ങൾ എന്നിവയോടെ റോഡ് ഷോയും നടന്നു.