തൃശൂർ: വിധവ ഐക്യവേദി തൃശൂർ ജില്ലാ സമ്മേളനം തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടന്നു. യൂണിയൻ തൃശൂർ ജില്ലാ പ്രസിഡന്റ് കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. മുദ്ര ലോണിനെക്കുറിച്ചും, സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചും കെ.ബി. രതീഷ് ക്ലാസെടുത്തു. സംസ്ഥാന പ്രസിഡന്റ് എ.എസ്. രാധാകൃഷ്ണൻ, വിധവ ഐക്യവേദി ജില്ലാ പ്രസിഡന്റ് കുമാരി രാഘവൻ, മിനി മുഹമ്മദാലി, ഷാനിബാൻ, ഫസീല ഷമീർ, പി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കുമാരി രാഘവൻ (പ്രസിഡന്റ്), സെക്രട്ടറി മിനി മുഹമ്മദാലി, ട്രഷറർ ഫസീല ഷമീർ, കമ്മിറ്റി അംഗങ്ങൾ: ബിന്ദു കുരിയച്ചിറ, പ്രിയ കൊടുക്കുള്ളി, സന്ദിത, ഹസീന ചാലക്കുടി, ഗിരിജ പീച്ചി, അഞ്ജലി അഞ്ചേരി, ഷേർലി, ശ്രീമതി പാണ്ട്.