ചാലക്കുടി: ബി.ജെ.പി കൊരട്ടി മണ്ഡലം നേതൃത്വ യോഗവും എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന് സ്വീകരണവും മേലൂരിൽ നടന്നു. നേതൃത്വ സംഗമം ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ.എ.ഉണ്ണിക്കൃഷ്ണനെ ഹാരമണിയിച്ച് സ്വീകരിച്ചു. അഡ്വ.സുധീർ ബേബി, കെ.എ.സുരേഷ്,കെ.എം. സുബ്രഹ്മണ്യൻ മാസ്റ്റർ, ബിനു കുമാർ, ഡെന്നി വെളിയത്ത്, ടി.എസ്.മുകേഷ്,സുജാത ശിവരാമൻ,എൻ.കെ.മുരളി,രമേശ് കെ.ബി,വി.എസ്.സുരേഷ്,ജയരാജ്.പഞ്ചായത്തംഗം സൗമ്യ മോഹൻ ദാസ്,രാധ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.