1

തൃശൂർ: വന്യമൃഗ ആക്രമണം തടയാൻ കേന്ദ്ര വനനിയമത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് സംയുക്ത കർഷക സമിതി. പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി തൃശൂർ ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ കർഷകർ നടത്തിയ പ്രതിഷേധ സമരം കേരള കർഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ നൽകുന്ന നിർദ്ദേശങ്ങളും നിയമനിർമാണങ്ങളും കേന്ദ്രം അംഗീകരിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ നിയമങ്ങൾക്ക് അംഗീകാരം ഉടൻ നൽകണമെന്നാണ് സംയുക്ത സമര സമിതിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാർ അദ്ധ്യക്ഷനായി. ഗീത ഗോപി, പി.ജെ. നാരായണൻ നമ്പൂതിരി, ജയിംസ് മുട്ടിക്കൽ, സിദ്ധാർത്ഥൻ പട്ടേപ്പാടം, കെ. രവീന്ദ്രൻ, കെ.ആർ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ടി.എ. രാമകൃഷ്ണൻ, എം.എം. അവറാച്ചൻ, കെ.വി. സജു, ഷാജു കുണ്ടോളി, ഗീതഗോപി തുടങ്ങിയവർ നേതൃത്വം നൽകി.