1

തൃശൂർ: ജനാധിപത്യ മതേതര ഫെഡറൽ ഇന്ത്യയെ തകർക്കുന്ന ബി.ജെ.പിക്ക് വോട്ടില്ല എന്ന മുദ്രാവാക്യവുമായി സേവ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ഘടകം തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ സംഘടിപ്പിച്ച ദ്വിദിന രാഷ്ട്രീയ പ്രചാരണ ജാഥ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സമാപിച്ചു. സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദ് വേളം, സി.ആർ. നീലകണ്ഠൻ, അഡ്വ. ഭദ്രകുമാരി, സി.കെ. ഷീബ, മണികണ്ഠൻ കാട്ടാമ്പിള്ളി, കെ.കെ. ഷാജഹാൻ, ഐ. ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.

തൃശൂർ പടിഞ്ഞാറെ കോട്ടയിൽ നിന്നാരംഭിച്ച പ്രചാരണ ജാഥ ആദ്യദിവസം മണലൂർ, ഗുരുവായൂർ, നാട്ടിക, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്തി ഇരിങ്ങാലക്കുടയിൽ സമാപിച്ചു. രണ്ടാംദിനം പുതുക്കാട്, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. പി.ജെ തോമസ്, ആർ.എം. സുലൈമാൻ, മാർട്ടിൻ, പി.സി. മോഹനൻ, ജയപ്രകാശ് ഒളരി, സക്കീർ ഹുസൈൻ, കെ. സന്തോഷ് കുമാർ, ശരത് ചേലൂർ തുടങ്ങിയവർ നേതൃത്വം നൽകി.