radhakrishnan

വെള്ളറക്കാട്: കടങ്ങോട് പഞ്ചായത്തിൽ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച 29 ഭവനങ്ങളുടെ താക്കോൽ കൈമാറ്റവും വനിത ജിം ഉദ്ഘാടനവും മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ വഴി 22 എസ്.സി കുടുംബങ്ങൾക്കും ഏഴ് ജനറൽ കുടുംബങ്ങൾക്കുമാണ് സ്വപ്ന ഭവനമൊരുങ്ങിയത്. സ്വന്തമായി ഭൂമിയുള്ള എസ്.സി വിഭാഗത്തിൽ 113 കുടുംബങ്ങളാണ് ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടത്. ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട 213 പേരിൽ 48 കുടുംബങ്ങൾ എഗ്രിമെന്റ് നടപടി പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ അഞ്ച് ലക്ഷം ചെലവഴിച്ചാണ് ജിം ഒരുക്കിയത്. എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. ജലീൽ ആദൂർ, മീന സാജൻ, കെ.കെ.മണി, പി.എസ്.പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.