തൃപ്രയാർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി നാട്ടിക നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. പി.ആർ.വർഗ്ഗീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ, കെ.പി.രാജേന്ദ്രൻ, ബേബി ജോൺ, എം.കെ.കണ്ണൻ, ടി.ആർ.രമേഷ് കുമാർ, സി.സി.മുകുന്ദൻ എം.എൽ.എ, ഷീല വിജയകുമാർ, കെ.പി.സന്ദീപ്, രഘു കെ.മാരാത്ത്, ഷാജി ആനിത്തോട്ടം, പി.എം.ശങ്കർ, ഷണ്മുഖൻ വടക്കുംപറമ്പിൽ, ജയിംസ് മുട്ടിക്കൽ, മോഹനൻ അന്തിക്കാട്, സി.ആർ.മുരളീധരൻ, എം.എ.ഹാരിസ് ബാബു, കെ.എം.ജയദേവൻ, എ.എസ്.ദിനകരൻ തുടങ്ങിയവർ പങ്കെടുത്തു. നാട്ടിക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി കെ.പി.സന്ദീപ് (സെക്രട്ടറി), പി.ആർ.വർഗീസ് മാസ്റ്റർ (പ്രസിഡന്റ്), ആർ.മുരളീധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.