 
ചേർപ്പ്: സംസ്ഥാന സർക്കാരിന്റെ അഴിമതിയും ധൂർത്തുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഒരു സംസ്ഥാനത്തും ജീവനക്കാരുടെ ശമ്പളവും ക്ഷേമപെൻഷനും കൊടുക്കാതിരുന്നിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് നാട്ടിക മണ്ഡലം തിരെഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു. ഡി. എഫ് ചെയർമാൻ അഡ്വ. ബിജു കുണ്ടുകുളം അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി, ജോസ് വള്ളൂർ, എം.പി. വിൻസെന്റ്, കെ.ആർ. ഗിരിജൻ, സി.എ. മുഹമ്മദ് റഷീദ്, കെ.എ. ഹാറൂൺ റഷീദ്, സി.വി. കുര്യാക്കോസ്, വികാസ് ചക്രപാണി, എം.കെ. അബ്ദുൽ സലാം, സുനിൽ അന്തിക്കാട്, കെ.കെ. കൊച്ചുമുഹമ്മദ്, സി.ഒ. ജേക്കബ്, കെ.വി. ദാസൻ, കെ. ദിലീപ് കുമാർ, ടി.കെ. പൊറിഞ്ചു, അനിൽ പുളിക്കൽ, കെ.എസ്. റഹ്മത്തുള്ള, സി.എൻ. ഗോവിന്ദൻ കുട്ടി, വി.ആർ. വിജയൻ, പി.ഐ. ഷൗക്കത്തലി, സുനിൽ ലാലൂർ, സജോ ജോർജ് എന്നിവർ പ്രസംഗിച്ചു.