കൊടകര : വെസ്‌റ്റേൺ അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ എഗ്മോറിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണചടങ്ങിൽ കൊടകര തപോവനം അശ്വിനിദേവ് തന്ത്രിയെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സ്പിരിച്വൽ മേഖലയിലെ വേൾഡ് റെക്കാഡ്, ഏഷ്യാ ബുക്ക് ഒഫ് റെക്കാഡ്, വിയറ്റ്‌നാം ബുക്ക് ഒഫ് റെക്കാഡ്, നേപ്പാൾ ബുക്ക് ഒഫ് റെക്കാഡ്, ഇൻഡോനേഷ്യ ബുക്ക് ഒഫ് റെക്കാഡ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് തുടങ്ങിയ ബഹുമതികൾ നേടിയിരുന്നു. ആദ്ധ്യാത്മിക മേഖലയിലെ സംഭാവനകളും സംസ്‌കൃത പ്രബന്ധാവതരണവും വിലയിരുത്തിയാണ് ഡോക്ടറേറ്റ്. നാമക്കൽ ജഡ്ജി വിദ്യയാൽ കുക്കാൻ, ഡി.ഐ.ജി ദുരൈരാജ്, അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് മലൈച്ചാമി, ഇന്ത്യൻ ഫിലിം ആക്ടർ അരുൾ മണി, ഫിലിം ഡയറക്ടർ വി.ശേഖർ തുടങ്ങിയവർ പങ്കെടുത്തു.