1
വഴിയിൽ നിന്നും ലഭിച്ച പലചരക്ക് സാധനങ്ങൾ കടയുടമക്ക് കൈമാറി.

വടക്കാഞ്ചേരി: വഴിയിൽനിന്നും ലഭിച്ച പലചരക്ക് സാധനങ്ങൾ കടയുടമയ്ക്ക് നൽകി ഹരിത കർമ്മ സേന അംഗങ്ങൾ.
മാലിന്യമെന്നു കരുതി വഴിയരികിലെ ചാക്കുുൾ തുറന്ന് പരിശോധിച്ചപ്പോഴാണ് ചാക്കുകളിൽ ഹോൾ സെയിലായി വാങ്ങിയ പലച്ചരക്ക് സാധനങ്ങൾ കണ്ടെത്തിയത്. വടക്കാഞ്ചേരി നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾക്കാണ് ചാക്കുകൾ ലഭിച്ചത്. പുതുരുത്തി മെയ്യം പടിയിൽ ഗംഗാധരൻ സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിലേയ്ക്ക് ഓർഡർ കൊടുത്ത പലച്ചരക്ക് സാധനങ്ങളാണ് വഴിയിൽ നിന്ന് കണ്ടെത്തിയത്. ഓട്ടുപാറയിലെ പട്ടാമ്പി സ്റ്റോഴ്‌സ് എന്ന സ്ഥാനത്തിൽ നിന്നാണ് സാധനങ്ങൾ കൊണ്ടുവന്നത്. ഡെലിവറി വാഹനത്തിൽ കൊണ്ടുപോയ വഴി സാധനങ്ങൾ വഴിയിൽ വീണു പോയതാണെന്നാണ് പ്രാഥമിക നിഗമനം. പലചരക്ക് സാധനങ്ങൾ നഷ്ട്ടപ്പെട്ട ഗംഗാധരൻ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ഹരിതകർമ്മസേന വിവരമറിയിച്ചത്. സാധനങ്ങളടങ്ങിയ ചാക്ക് ഹരിത കർമ്മസേനാഗംങ്ങൾ കടയുടമയ്ക്ക് കൈമാറി.