മാള: ജാതി സെൻസസ് നടപ്പാക്കുന്നതിന് തുടർ പ്രക്ഷോഭങ്ങൾ അനിവാര്യമാണെന്ന് കെ.പി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എൻ. സുരൻ പറഞ്ഞു. കെ.പി.എം.എസ് മാള യൂണിയൻ വാർഷിക സമ്മേളനം മാള വ്യാപാര ഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്്ഷൻ കൗൺസിൽ കോട്ടയത്തും എറണാകുളത്തും കോഴിക്കോടും വിപുലമായ ജനപങ്കാളിത്തത്തോടെ ഐക്യദാർഢ്യ സമ്മേളനങ്ങൾ വിളിച്ചു ചേർക്കും. സമരസമിതികൾ വിളിച്ചുചേർത്ത് തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.കെ. പ്രേമമാസൻ അദ്ധ്യക്ഷനായി. പി.എ. അജയഘോഷ്, ശശി കൊരട്ടി, കെ.എം. വേലായുധൻ, കെ.വി. രതീഷ്, സിന്ധു അമൽ തുടങ്ങിയവർ സംസാരിച്ചു. വി.കെ. ബാബു (പ്രസിഡന്റ്), എൻ.കെ. പ്രേമമാസൻ (സെക്രട്ടറി), കെ.വി. രതീഷ് (ട്രഷറർ)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.