sne

തൃശൂർ: ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂളുകളിൽ പെൺകുട്ടികൾക്കായി നടപ്പാക്കിയ സ്‌നേഹിത @ സ്‌കൂൾ കൗൺസലിംഗ് പദ്ധതിയുടെ ജില്ലാതല ശിൽപ്പശാലയും റിപ്പോർട്ട് പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. 14 സ്‌കൂളുകളിലെയും സ്‌കൂൾ പ്രതിനിധികളും കമ്മ്യൂണിറ്റി കൗൺസിലർമാരും ചേർന്നാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ഡോ. എ. കവിത അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, കെ.ആർ. മായ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.