c-i-t-u

തൃശൂർ: ജില്ലാ ടൈലേഴ്‌സ് ആൻഡ് ഡ്രസ് മേക്കിംഗ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ചേറൂർ പാണൻ ലൈനിൽ നടന്ന ചടങ്ങിൽ തൊഴിലാളിയായ ശരണ്യയിൽ നിന്ന് അംഗത്വ അപേക്ഷയും ഫീസും ഏറ്റുവാങ്ങി സംസ്ഥാന കമ്മിറ്റി അംഗം എ. സിയാവുദ്ദീൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ബി. സുകുമാരൻ അദ്ധ്യക്ഷനായി. വിൽവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രകാശൻ പള്ളത്ത് സി.ഐ.ടി.യു നേതാക്കളായ കെ.ഒ. പൗലോസ്, വി.എ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി.എസ്. കോമള സ്വാഗതവും ജോയിന്റ് സെക്രട്ടറി എ. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.