1

തൃശൂർ: ശാസ്ത്രീയമായി പല്ലുതേയ്ക്കാത്തതാണ് മനുഷ്യശരീരത്തെ ബാധിക്കുന്നതും പല്ലിനെ ബാധിക്കുന്നതുമായ പലരോഗങ്ങൾക്കും കാരണമെന്ന് ലണ്ടൻ ബ്രിഡ്ജ് ഡെന്റൽ ക്ലിനിക്കിലെ ഡോ. ജയ. ദന്തസംരക്ഷണം പല്ലിന്റെ ആരോഗ്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഔഷധി പഞ്ചകർമ്മ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എങ്ങനെ പല്ലുതേയ്ക്കണം എന്ന ദന്ത സംരക്ഷണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ജയ. ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട്‌ ഡോ. കെ.എസ്. രജിതൻ അദ്ധ്യക്ഷനായി. ഇ. സത്യഭാമ, ഡോ. കെ.ബി. പ്രിയംവദ, പി.എം. സുധ, ഡോ. കെ.ആർ. ചിഞ്ചു, ഡോ. ടീന, ഡോ. നസ്‌നിം എന്നിവർ പ്രസംഗിച്ചു.