suresh-gopi

തൃശൂർ: പൗരത്വ ഭേദഗതി നിയമം കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് തൃശൂർ ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്‌ഗോപി പറഞ്ഞു. നടപ്പാക്കില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. ദാരിദ്ര്യ നിർമ്മാർജനത്തിന്റെ ആദ്യ പടിയായാണ് സി.എ.എ നടപ്പാക്കുന്നത്. ഇതെന്നായാലും വരേണ്ടതാണ്. രാജ്യത്ത് ജനതയുടെ ആവശ്യമാണ് ദാരിദ്ര്യ നിർമ്മാർജനമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.