1

തൃശൂർ: വള്ളത്തോൾ സ്മൃതിവന്ദനവും പുസ്തക പുറംചട്ടയുടെ സമർപ്പണവും വള്ളത്തോളിന്റെ 66ാം ചരമവാർഷികദിനമായ ഇന്ന് രാവിലെ 11ന് കലാമണ്ഡലത്തിൽ നടക്കും. വള്ളത്തോൾ പരിഭാഷപ്പെടുത്തിയ 10 സംസ്‌കൃത നാടകങ്ങളുടെ സമാഹാരത്തിന്റെ പുറംചട്ടയുടെ സമർപ്പണമാണ് നടത്തുക. 40 വർഷമായി ലഭ്യമല്ലാത്ത ഈ സമാഹാരം അദ്ധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ, നാടക പ്രയോക്താക്കൾ എന്നിവർക്ക് കൂടുതൽ പ്രയോജനം ചെയ്യും. ഏപ്രിൽ 23ന് തിരൂർ മംഗലത്ത് മഹാകവിയുടെ ജന്മദേശത്ത് പുസ്തക പ്രകാശനം നടക്കും. നവംബർ ഒന്നിന് തിരുവനന്തപുരത്തു സെമിനാർ നടക്കും. ആദ്യകോപ്പി കലാമണ്ഡലത്തിന് കൈമാറും.

ഐക്യകേരളപ്പിറവിക്ക് കവിത ആലപിച്ചത് മഹാകവി വള്ളത്തോളാണ് ആ കവിത ഈ ദിവസങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, വള്ളത്തോളിന്റെ പേരമകൻ മുരളി എന്നിവർ അറിയിച്ചു.