 
മതിലകം : ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് കയ്പമംഗലം മണ്ഡലം കൺവെൻഷൻ നടത്തി. മതിലകത്ത് നടന്ന കൺവെൻഷൻ സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രി പി.രാജീവ്, സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, യു.പി. ജോസഫ്, കെ.കെ. അഷറഫ്, പി.കെ. ചന്ദ്രശേഖരൻ, പി.എം. അഹമ്മദ്, ടി.കെ. സുധീഷ്, പി.വി. മോഹനൻ, കെ.വി. രാജേഷ്, എൻ.വി. മുഹമ്മദ്, മുഹമ്മദ് ചാമക്കാല, എ.എം. ഇസ്മായിൽ, കെ.ജെ. തോമാസ്, കെ.വി. ഹൈദ്രോസ്, കെ.കെ. അബീദലി, കെ.എസ്. ജയ, മഞ്ജുള അരുണൻ, അഡ്വ. ജ്യോതിപ്രകാശ്, ടി.കെ. രമേഷ് ബാബു, കെ.പി. രാജൻ, ഷീജ ബാബു, സി.കെ. ഗിരിജൃ എന്നിവർ സംസാരിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ചെയർമാനും പി.എം. അഹമ്മദ് ജനറൽ കൺവീനറുമായി 1001 അംഗ തെരഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.