തൃശൂർ: രംഗചേതനയുടെ നാടക പുരസ്‌കാരം പ്രൊഫ. പി. ഗംഗാധരന് സമർപ്പിക്കും. ആധുനിക മലയാള നാടക വേദിയിലെ ജനകീയ നാടക രൂപകൽപ്പനയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്. 10,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം ലോകനാടക ദിനമായ 27ന് വൈകിട്ട് 5.30ന് കേരള സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. കെ.ജി. പൗലോസ് സമ്മാനിക്കും. ടി.എം. എബ്രഹാം, ഡോ. സി.കെ. തോമസ്, പ്രൊഫ. പി.എൻ. പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. സുനിൽ സുഖദ, കെ.വി. ഗണേഷ്, ഇ.ടി. വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.