സുരേഷ് ഗോപി
രാവിലെ എട്ടിന് ചേന്ദംകുളങ്ങര ക്ഷേത്ര ദർശനത്തോടെയാണ് തുടക്കം. തുടർന്ന് ചിറ്റിശേരി സെന്റ് മേരീസ് ദേവാലയം, ദയാസദൻ, ഓറ സന്ദർശനം, മഹാദേവ ഓട്ടുകമ്പനി, തൃക്കൂർ ഖാദി കേന്ദ്രം, മതിക്കുന്ന് സന്ദർശനം, പാടം വഴി കോളനി, ഉച്ചയ്ക്ക് ശേഷം ശ്രീകൃഷ്ണപുരം, കാളക്കല്ല് പാവ കമ്പനി, കലവറക്കുന്ന്, വൈകീട്ട് 5.45ന് വരന്തരപ്പിള്ളി അങ്ങാടി റോഡ്, മുത്തുമല തുടങ്ങി വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തും.
വി.എസ്. സുനിൽ കുമാർ
മൂന്നാം ഘട്ട പര്യടനം: ഇന്ന് രാവിലെ എട്ടു മുതൽ വൈകീട്ട് നാല് വരെ ഗുരുവായൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ഒരു ദിവസം ഒരു മണ്ഡലത്തിൽ കൂടുതൽ സമയം പ്രചരണം നടത്തുകയെന്ന രീതിയിലാണ് പര്യടനം.
കെ. മുരളീധരൻ
ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പര്യടനം നടത്തും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കും. തുടർന്ന് തൃശൂർ മണ്ഡലത്തിൽ രാത്രി പത്ത് വരെയാണ് പര്യടനം. വൈകിട്ട് ആറിന് വിവേകോദയം സ്കൂളിലെ കൺവെൻഷനിലും പങ്കെടുക്കും.