1

തൃശൂർ: ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട് സംഘർഷത്തിലേക്ക് വഴിവയ്ക്കുന്ന സംഭവങ്ങൾ ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തലപ്പൊക്ക മത്സരം നടത്തുക, സെൻട്രൽ കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി ആനകളുടെ സ്ഥാനം സംബന്ധിച്ച് മത്സരിക്കുക, ഉത്സവം തടസപ്പെടുത്തുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടായാൽ വരുംവർഷങ്ങളിൽ കമ്മിറ്റികൾക്ക് ആന എഴുന്നെള്ളത്തിന് നിരോധനം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ കളക്ടർ വി.ആർ. കൃഷ്ണ തേജ, സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി. സജീഷ് കുമാർ, ഹബീബ്, കെ.ആർ. രാജു, ജി. ജയകൃഷ്ണൻ, കെ. മഹേഷ്, വത്സൻ ചമ്പക്കര, മനോജ് അയ്യപ്പൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പ്രധാന നിർദ്ദേശങ്ങൾ