
അന്നമനട : പുതിയകാലത്ത് ഭരണകൂടങ്ങൾ പോലും വരേണ്യതയുടെ തടവിലാകുന്നുവെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ശശി കൊരട്ടി പറഞ്ഞു. കെ.പി.എം.എസ് അന്നമനട യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുല്യതയും സാമൂഹിക നീതിയും ഇല്ലാത്ത ജനാധിപത്യം ഒരു മുഖംമൂടി മാത്രമായി അവശേഷിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ പ്രസിഡന്റ് കെ.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.സുരൻ, ടി.കെ.സുബ്രൻ, ഗീതാ ഭാസി, വിജി ശശി, എം.കെ.ഷിബു, എ.കെ.ശശി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വിജി ശശി (പ്രസിഡന്റ്), കെ.എസ്.സന്തോഷ് (സെക്രട്ടറി), ഗീത ഭാസി (ഖജാൻജി), അജിത അയ്യപ്പൻ, എം.കെ.ഷിബു (വൈസ് പ്രസി.) സന്ധ്യ കെ.വി , എ.കെ.ശശി (അസി. സെക്ര.)